വന്ദേഭാരത് ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യപിച്ചു

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്‌ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി ഫസ്റ്റ്/എക്‌സിക്യൂട്ടിവ് ക്ലാസിന്റെ ക്യാൻസലേഷൻ നിരക്കായി 240 രൂപ നൽകണം. എസി 2 ടയർ/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് 200 രൂപ. എസി 3 ടയർ/ചെയർകാർ, എസി-3 എക്കോണമി: 180 രൂപ. സ്ലീപ്പർ, സെക്കൻഡ് ക്ലാസ്: 120 രൂപ. ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുൻപും…

Read More

വന്ദേഭാരതിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസും

വന്ദേഭാരത് ട്രെയിനിൽ വൈകാതെ വിമാനത്തിലെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ട്രെയിൻ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചു കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഒട്ടേറെ അപേക്ഷകൾ ഇതിനകം ലഭിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കാനറിയുന്ന 10 പേരെയാണു തിരഞ്ഞെടുക്കുക.

Read More