വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകി; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

വന്ദേ ഭാരത് എക്സ്പ്രസ് രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.  പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്. 

Read More

കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത്. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന്‌ പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട്‌ എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ്‌ ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. കൊല്ലം,…

Read More

കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍; സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ്

കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുന്നതിനും തുക വകയിരുത്തിയതായി വെള്ളിയാഴ്ച പുറത്തുവിട്ട ബജറ്റ് വിശദാംശങ്ങളിൽ വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകുമോയെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. യഥാർഥചെലവിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചതിലുള്ളതെന്നും ജനങ്ങളുടെ ആശങ്കയും പരിസ്ഥിതിവിഷയങ്ങളുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യു.പി.എ. സർക്കാരിന്റെ കാലത്ത് 2009മുതൽ 2013വരെ 372 കോടി രൂപ മാത്രമാണ് റെയിൽവേ ബജറ്റുകളിൽ കേരളത്തിന് വകയിരുത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി….

Read More