വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാൻ തർക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

രാജസ്ഥാനിൽ വന്ദേഭാരത് എക്സ്പ്രസ് ആര് ഓടിക്കുമെന്ന തർക്കത്തെ തുടർന്ന് ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി. ഗംഗാപുർ സിറ്റി ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുതുതായി സർവീസ് ആരംഭിച്ച ആഗ്ര-ഉദയ്പുർ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തർക്കമാണ് അടിയിൽ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ആഗ്ര റെയിൽവേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാൻ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. കാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരേയും…

Read More

കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി കിട്ടും; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍. വൈകാതെ നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല.മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം-കാസർകോഡ്, ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത്…

Read More

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തള്ളി സുപ്രിംകോടതി; സ്റ്റോപ് തീരുമാനിക്കുന്നത് ഞങ്ങളല്ലെന്നും കോടതി

മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരൂർ സ്വദേശി തിരൂര്‍ സ്വദേശി പി.ടി. ഷീജിഷ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നായിരുന്നു ഹർജിയിലെ ആരോപണം. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു….

Read More

വന്ദേഭാരതിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസും

വന്ദേഭാരത് ട്രെയിനിൽ വൈകാതെ വിമാനത്തിലെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ട്രെയിൻ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചു കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഒട്ടേറെ അപേക്ഷകൾ ഇതിനകം ലഭിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കാനറിയുന്ന 10 പേരെയാണു തിരഞ്ഞെടുക്കുക.

Read More

കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പിണറായി വിജയൻ

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിലേക്ക് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്ദേ ഭാരത് അനുവദിച്ചതിൽ കേരളത്തിന്റെ നന്ദി അറിയിച്ച അദ്ദേഹം സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഇന്ത്യക്ക് തന്നെ അഭിമാനമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗത…

Read More