
വന്ദേഭാരത് കൊള്ളാം, സിൽവർ ലൈനിന് ബദലാകില്ല; കടകംപള്ളി
വന്ദേഭാരത് എക്സ്പ്രസ് ഒരിക്കലും സിൽവർ ലൈനിന് ബദലാകില്ലെന്ന് മുൻ മന്ത്രിയും എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രൻ. പുതിയ വണ്ടി കിട്ടിയതിൽ സന്തോഷമുണ്ട്. വർഷങ്ങളായി നമ്മൾ ആഗ്രഹിക്കുന്നതാണിത്. അത് നൽകിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസിനകത്ത് കയറിയ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘കൊള്ളാം’ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ‘കൊള്ളാം. പുതിയ വണ്ടിയല്ലേ, നല്ല വണ്ടി. ഇതിന് മുൻപ് ചില പുതിയ വണ്ടികൾ വന്നപ്പോഴും ഇതുപോലെയായിരുന്നു. 14-ാമത്തെ തവണയാണെങ്കിലും നമുക്ക് കിട്ടിയല്ലോ. സന്തോഷമുണ്ട്. എന്നാൽ കേരളത്തിനകത്ത് എഴുപത് കിലോമീറ്ററിൽ കൂടുതൽ…