എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും. സ്പെഷൽ സർവീസിനുള്ള ട്രെയ്ൻ റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്ത് എത്തിച്ചിട്ടുണ്ട്‌. വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ ആഗസ്റ്റ് 26 വരെ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി ചെയർ കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിൽ 2945 രൂപയുമാണ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന…

Read More

വന്ദേഭാരത് എക്‌സ്പ്രസിൽ വാതകചോർച്ച; ട്രെയിൻ നിർത്തി

വന്ദേഭാരത് എക്‌സ്പ്രസിൽ വാതകചോർച്ച. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. കളമശ്ശേരി – ആലുവ സ്റ്റേഷനിടയിൽവച്ച് സി 5 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിടുകയായിരുന്നു. ട്രെയിനിന്റെ എസിയിൽ നിന്നാണ് വാതകചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Read More

കേരളത്തിന് 10 വന്ദേ ഭാരത്: കേന്ദ്രത്തിൽ വി മുരളീധരൻ സമ്മർദ്ദം ചെലുത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കേരളത്തിന് 10 വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികൾക്ക് അർഹതയുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായത് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. രണ്ടാം വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തിന് 10 വന്ദേ ഭാരത് എക്‌സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്‌മോഹൻ…

Read More

ഡോർ അടഞ്ഞില്ല; വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂരിൽ പിടിച്ചിട്ടു

ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്.  തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനിൽ നിന്നും ഡോറിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് ഡോർ അടയാതിരുന്നതിന്റെ കാരണം.  

Read More

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ…

Read More

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു; ഗ്ലാസുകൾക്കടക്കം കേടുപാടുകൾ

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു. പുരിയിൽ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിനാണ് കേടുപാടുകൾ സംഭവിച്ചത്. കൊടുങ്കാറ്റിൽ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനിൽ നിന്ന് ട്രെയിനിലേക്ക് ആവശ്യമായ വൈദ്യതി എത്തിക്കുന്നത് പാന്റോഗ്രാഫ് വഴിയാണ്)തകർന്നതിനെത്തുടർന്ന് ദുലാഖപട്ടണം – മഞ്ചൂരി റോഡ് സ്‌റ്റേഷനിൽ നിർത്തിയിട്ടു. ജനൽ ഗ്ലാസുകൾക്കും കേടുപാടുകൾ സംഭവിച്ചു. മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചാണ് ഹൗറ സ്റ്റേഷനിലെത്തിച്ചത്. ‘ കേടുപാടുകൾ വിലയിരുത്തിയ ശേഷമാണ് ഹൗറയിലേക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചുകൊണ്ടുപോയത്. ഇടിമിന്നലിൽ…

Read More

വന്ദേഭാരത് എക്സ്പ്രസ്; തിരുവനന്തപുരം, കാസർകോട് സമയവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളത്തിന് അനുവദിച്ച തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും ‌റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്‍റെ രൂപരേഖ റെയിൽവേ ബോർഡിന്‍റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാർഥ സമയക്രമം നിലവിൽ വരിക. അതേസമയം വേണാട് എക്സ്പ്രസ് ഉൾപ്പെടെ നിലവിലുള്ള ട്രെയിനുകളുടെ സമയം മാറ്റരുതെന്ന ആവശ്യവും ശക്തമാണ്. വന്ദേഭാരത് ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ നാളെ മുതലുള്ള സർവീസ് പുനക്രമീകരിച്ചിട്ടുണ്ട്

Read More

രണ്ടാം ട്രയൽ റണ്ണിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത്; 7 മണിക്കൂർ 50 മിനുട്ടിൽ ട്രെയിൻ കാസർഗോഡെത്തി

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്. രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്. കാസർകോട് നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും. 6.10ന് കൊല്ലത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം കൊല്ലം പാതയിൽ ട്രെയിൻ…

Read More

വന്ദേഭാരത് സമയക്രമവും നിരക്കുമായി; കണ്ണൂർ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിൻ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.  ട്രയൽ റൺ നടത്തിയ സമയക്രമം തന്നെയാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചിൽ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക.  എക്സിക്യൂട്ടീവ് കോച്ചിൽ നിരക്ക് 2400 രൂപയാണ്….

Read More

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങളുന്നയിച്ചത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ ആ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദിയുടെ ഏപ്രിള്‍ ഫൂള്‍ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഏവരും കണ്ടതാണെന്നും തങ്ങളുടെ അനുഭവസമ്പത്തിന്റേയും ആത്മവിശ്വാസത്തിന്റേയും തെളിവാണതെന്നും മോദി വ്യക്തമാക്കി. മുന്‍സര്‍ക്കാരുകള്‍ വോട്ട്…

Read More