6 വന്ദേഭാരത് ട്രെയിനുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള…

Read More

വന്ദേഭാരത് ട്രെയിനിനുള്ളിൽ ചോർച്ച; വീഡിയോയുമായി യാത്രക്കാർ, മറുപടിയുമായി റെയിൽവേ

ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ വന്ദേഭാരത് ട്രെയിനിൽ ചോരുച്ചയുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ നമ്പർ 22416ൽ യാത്ര ചെയ്ത ഒരു യുവതിയാണ് ഇക്കാര്യം തന്റെ എക്‌സ് പേജിൽ പങ്കുവച്ചത്. സംഭവത്തിന്റെ വീഡിയോയും യുവതി ഇന്നലെ പങ്കുവച്ചിരുന്നു. പുറത്തുവന്ന വീഡിയോയിൽ വന്ദേഭാരത് ട്രെയിനിലെ മുകൾ ഭാഗം ചോർന്ന് അവിടെ നിന്ന് വെള്ളം അകത്തെ സീറ്റിലും തറയിലും വീഴുന്നത് കാണാം. പ്രിയങ്ക സിംഗ് എന്ന യുവതിയാണ്…

Read More

20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ റെയിൽവേ; തിരക്ക് കുറയ്ക്കുക ലക്ഷ്യം

20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ 20 കോച്ച് ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. വന്ദേ ഭാരത് മൂലം മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, 8 കോച്ചിന്റെ സ്ഥാനത്ത് 20 കോച്ച് ട്രെയിൻ വരുമ്പോൾ ഒന്നര ട്രെയിൻ അധികം ലഭിക്കുന്നതിനു സമാനമായ സ്ഥിതി വരും. കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക്…

Read More

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക്; ഉദ്ഘാടനം ഓൺലൈനിൽ ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. എട്ടു കോച്ചുകളുണ്ട്. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല. നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ…

Read More

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു; വൈകീട്ട് കോട്ടയത്തെത്തും

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ…

Read More

ശബരിമല തിരക്ക്; വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചു

ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് ശബരി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. നമ്ബര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെൻട്രല്‍-കോട്ടയം വന്ദേ ഭാരത് സ്പെഷ്യല്‍ രാവിലെ 4.30- ന് എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് യാത്ര തിരിച്ച്‌ അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈ- കോട്ടയം പ്രത്യേക വന്ദേഭാരത്…

Read More

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; മാറ്റം നാളെമുതൽ

കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. നാളെ മുതൽ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് പായുക. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയത്തിലടക്കം മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ സമയക്രമം. തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും നാളെ മുതൽ വന്ദേഭരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15…

Read More

ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു; പകരം നീലയും വെള്ളയും കലർന്ന വണ്ടി

കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. 24-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് വണ്ടികളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. തിങ്കളാഴ്ച രാത്രി ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന വണ്ടി തിരുവനന്തപുരത്തെത്തി. എന്നാൽ ഓറഞ്ച്…

Read More

രണ്ടാം വന്ദേഭാരത്; ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.  തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത്…

Read More

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം; ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം.കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഓണ്‍ലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ…

Read More