കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും

നാളെ മുതല്‍ കേരളത്തിൽ വന്ദേഭാരത് ഓടി തുടങ്ങും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിൻ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്. 11 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയർകാറില്‍ കൊച്ചുവേളിയില്‍…

Read More

വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് തുടരും: വലഞ്ഞ് യാത്രക്കാർ

എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന് പരാതി. എന്നാൽ പരാതിയ്ക്ക്  ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ – അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും…

Read More

‘100% ശാസ്ത്രീയചിന്ത; വന്ദേഭാരത് നിറം മാറിയതിൽ യാതൊരു രാഷ്ട്രീയവുമില്ല’: കേന്ദ്ര റെയിൽവേ മന്ത്രി

പുതിയ വന്ദേഭാരത് എക്സ്‌പ്രസിന്റെ നിറം മാറ്റിയതിൽ രാഷ്ട്രീയമില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ളയിൽനിന്ന് ഓറഞ്ച് നിറത്തിലേക്കു വന്ദേഭാരത് മാറിയതു ശാസ്ത്രീയചിന്തയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ”മനുഷ്യരുടെ കണ്ണുകൾക്കു 2 നിറങ്ങളാണു കൂടുതലായി കാണാനാവുക– മഞ്ഞയും ഓറഞ്ചും. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളും ഓറഞ്ച് നിറത്തിലോ മഞ്ഞയും ഓറഞ്ചോ കലർന്നോ ഉള്ളതാണ്. വെള്ളിയും തിളക്കമുള്ള നിറമാണ്. പക്ഷേ, മനുഷ്യനേത്രങ്ങളുടെ കാഴ്ച കണക്കിലെടുക്കുമ്പോൾ മഞ്ഞയും ഓറഞ്ചുമാണു മികച്ചത്. ട്രെയിൻ നിറംമാറ്റത്തിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല, 100 ശതമാനം…

Read More

രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ; ഉദ്ഘാടനം 24ന് കാസർകോട്ട്

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 24നു കാസർകോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. രാവിലെ 7ന് കാസർകോട്ടുനിന്നു പുറപ്പെടും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). മടക്ക ട്രെയിൻ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15),…

Read More