ഡോക്ടർ വന്ദനാദാസ് കൊലക്കേസ് ; പ്രതി സന്ദീപിൻ്റെ മാനസിക നില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം , ഇടക്കാല ജാമ്യം പരിഗണിക്കാതെ കോടതി

ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം. സുപ്രീംകോടതി നിർദ്ദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ്, ഹർഷദ് വി ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഹർജിയിൽ തീർപ്പാക്കുന്നത് വരെ തൽകാലം കേസിലെ വിചാരണനടപടികൾ നിർത്തിവെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ…

Read More