
‘ഇത് മകളുടെ സ്വപ്നം, ഓർമയ്ക്കായി ക്ലിനിക്ക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ല’; ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ഇന്ന് പ്രവർത്തനം ആരംഭിക്കും
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിലെ പ്രാർത്ഥന ഹാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പ്രതികരിച്ചു. വന്ദനയുടെ പേരിൽ ഒരു ക്ലിനിക് എന്നത്തെയും ആഗ്രഹമായിരുന്നു. മകൾ ജീവിച്ചിരിക്കുമ്പോൾ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓർമ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്നും നിറകണ്ണുകളോടെ…