വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മകള്‍ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. വന്ദനയുടെ വിട് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ കെ.ജി മോഹന്‍ദാസ് അതിഥികളിലൊരാളായിരുന്നു. ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യമാണെന്നും മേല്‍വിലാസം വാങ്ങി വീടു സന്ദര്‍ശിച്ചതാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. ടിനി ടോമിന്റെ കുറിപ്പ് ഈ അച്ഛനെ…