ഡോ. വന്ദനയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: സുധാകരൻ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കൾക്കു ചില സംശയങ്ങൾ ഉണ്ടെന്നും അവർ അതു പങ്കുവച്ചുുവെന്നും ഇന്നു രാവിലെ കോട്ടയം ഏറ്റുമാനൂരിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. ”വന്ദനയെ 16 തവണയാണ് പ്രതി സന്ദീപ് കുത്തിയത്, ഈ സമയം ഒരു കസേര എടുത്ത് അക്രമിയെ അടിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നുള്ളതും സംശയാസ്പദമാണ്. പൊലീസുണ്ടായിട്ടും ഒരു മരണം നടന്നു എന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്”…

Read More

ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; കൊലപാതകത്തിലെ വീഴ്ച മറയ്ക്കാന്‍ പോലീസ് പുതിയ തിരക്കഥയുണ്ടാക്കുന്നുവെന്ന് സതീശന്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വീഴ്ചയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം അന്വേഷിക്കുന്ന പോലീസ് പുതിയ തിരക്കഥയുണ്ടാക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഏക മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നഷ്ടം നികത്താന്‍ ആവില്ല. അവരുടെ മുറിവ് കൂടുതല്‍ ആഴത്തില്‍ ആക്കുകയാണ് മന്ത്രി ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ പരിചയക്കുറവിനെക്കുറിച്ച് മന്ത്രി…

Read More

നാളെ എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്; ഐ.എം.എ ശക്തമായ പ്രതിഷേധത്തിലേക്ക്‌

കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു. അത്യാഹിത വിഭാഗം ഒഴികെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ‘യുവ ഡോക്ടറുടെ കൊലപാതകത്തിൽ…

Read More