ആധാർ കാര്‍ഡ് ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല; സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാമെന്ന് സുപ്രിംകോടതി

ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നിർണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്. അതേസമയം സ്‌കൂൾ സർട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി. ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ ഉപയോഗിക്കാം…

Read More

ആചാരപരമായ ചടങ്ങുകൾ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങൾക്ക് നിയമസാധുതയില്ല, ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടില്ല; സുപ്രീം കോടതി

ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ വിവാഹങ്ങൾ സംഗീതവും നൃത്തത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തിൽ നടക്കുന്ന വിവാഹങ്ങൾ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്. ഹൈന്ദവ വിവാഹങ്ങൾ സംസ്‌കാരത്തിൻറെ ഭാഗമാണെന്നും വിശുദ്ധ കർമമാണെന്നും ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ അതിന്റെ പദവി നൽകേണ്ടതുണ്ടെന്നും ബെഞ്ച് നീരീക്ഷിച്ചു….

Read More