‘വാലന്‍റൈൻസ് ഡേ’യില്‍ നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍
ഇന്ന് ഫെബ്രുവരി 14, പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കപ്പെടുകയാണ്. എങ്ങും ‘വാലന്‍റൈൻസ് ഡേ’ നിറങ്ങളാണ് ഇന്ന് കാണാൻ സാധിക്കുക. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍റെ ആഘോഷങ്ങള്‍ പകിട്ടോടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ‘വാലന്‍റൈൻസ് ഡേ’ ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഒരു വിഭാഗം പേര്‍ക്ക് സ്വാഭാവികമായും നിരാശ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രണയിതാവില്ലാത്തവരെ കുറിച്ചാണ് പറയുന്നത്. ‘വാലന്‍റൈൻസ് ഡേ’യില്‍ ‘സിംഗിള്‍’ ആയവരുടെ ദുഖമെന്ന രീതിയില്‍ സമാശ്വാസ പോസ്റ്റുകളും മീമുകളുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകവിയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് നാഗാലാൻഡ് മന്ത്രി…