വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി

വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്. നിലവിൽ വാളയാർ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതി ഉത്തരവ്.

Read More