വളപട്ടണം കവര്‍ച്ച: പ്രതി പിടിയിൽ; പണവും സ്വര്‍ണവും കണ്ടെടുത്തു

കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ  ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. ണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ…

Read More

കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം; 1 കോടി രൂപയും 300 പവനും കവർന്നു

വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു…

Read More