
വാജ്‌പേയ് മന്ത്രിസഭയിലും ഞാൻ മന്ത്രിയായിരുന്നു, അന്ന് ഇന്ത്യയെ ലോകം ഗൗരവമായി കേട്ടിട്ടില്ല, രാജ്‌നാഥ് സിങ്
വാജ്‌പേയ് സർക്കാരിന്റെ കാലത്ത് രാജ്യാന്തര ഫോറത്തിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വാക്കുകൾ ലോകം ഗൗരവത്തിലെടുത്തതായി തോന്നിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ സ്ഥാനം അത്രത്തോളം വളർന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായതായി മാറുന്ന കാലം വിദൂരമല്ല. ഇന്ത്യയുടെ വീക്ഷണ കോണിൽനിന്നാണ് പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തിയത്. നരേന്ദ്ര…