
മലപ്പുറം വൈലത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
ദീർഘകാല പ്രവാസിയായ മലപ്പുറം പൊന്മുണ്ടം വൈലത്തൂർ സ്വദേശി പുതുക്കലേങ്ങൽ അസീസ് ഹൃദയാഘാതത്തെതുടർന്ന് ഖത്തറിൽ വച്ച് മരിച്ചു. അൽ വക്റയിലെ താമസസ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിലെത്തും മുമ്പേ മരിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഷാനിബ, സാബിത്, മുഹമ്മദ് അന്‍ഷാദ്. മരുമകൻ: റഫീഖ്. അബ്ദുൽ ലത്തീഫ് (ഖത്തർ),നഫീസ, സൈനബ, പരേതരായ മൊയ്തീൻകുട്ടി, അബ്ദുൽ സലാം എന്നിവർ സഹോദരങ്ങളാണ്. കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.