
വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ; പ്രതിക്കെതിരെ തെളിഞ്ഞത് 5 കുറ്റങ്ങൾ
കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ അഞ്ച് കുറ്റങ്ങളാണ് തെളിഞ്ഞത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് ശിക്ഷ. മറ്റ് കുറ്റങ്ങൾക്ക് 28 വർഷം കഠിന തടവും കോടതി വിധിച്ചു.കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യംനല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. കായംകുളത്തെ വീട്ടില്‍…