
വൈദേകം റിസോർട്ട്; കേന്ദ്രമന്ത്രിയുടെ കമ്പനിക്ക് നടത്തിപ്പ് ചുമതല
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഞായറാഴ്ച മുതൽ നിരാമയ റിട്രീറ്റ്സ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകൻ ജെയ്സണുമാണ് പ്രധാന ഓഹരി ഉടമകൾ. റിസോർട്ട് നിർമ്മാണവും പ്രവർത്തനവും വിവാദമായതിനെ തുടർന്ന് ഇവരുടെ ഓഹരി വിൽക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം റിസോർട്ടിന്റെ നടത്തിപ്പ് മാത്രമാണ് കൈമാറിയതെന്ന്…