
പി.ആർ വർക്കിനായി മോദി സർക്കാർ അവ്യക്തമായ തൊഴിൽ വിവരങ്ങൾ ഉപയോഗിക്കുന്നു ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
മോദി സർക്കാർ പി.ആർ വർക്കിനായി അവ്യക്തമായ തൊഴിൽ വിവരങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എത്ര വെളുപ്പിച്ചാലും ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ വളരെ കുറഞ്ഞ തൊഴിലവസരങ്ങൾ കാരണം റോഡിലിരിക്കേണ്ടിവരുന്നെന്ന സത്യം മറച്ചുവെക്കാനാകില്ലെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഖാർഗെയുടെ വിമർശനം. ‘മഹാരാഷ്ട്രയിൽ മുംബൈ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള 1,257 ഒഴിവുകളിൽ 1.11 ലക്ഷം സ്ത്രീകളാണ് അപേക്ഷിച്ചത്. തൊഴിലില്ലായ്മയുടെ ഒരു ഭീകരമായ ഓർമപ്പെടുത്തലാണിത്. ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് ജൂലൈ 15ന് ആത്മഹത്യാ ഹെൽപ്പ് ലൈൻ നമ്പർ…