ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ട് അപകടം; മരണ സംഖ്യ 15 ആയി
ഗുജറാത്തിലെ ബോട്ട് അപകടത്തിൽ മരണം 15 ആയി. മരിച്ചവരിൽ 12 കുട്ടികളും മൂന്ന് അധ്യാപകരും ഉൾപ്പെടുന്നുണ്ട്. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലായിരുന്നു അപകടം. ബോട്ടിൽ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരണി തടാകത്തിൽ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്കൂളിലെ 27 പേർ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തിൽ പെട്ടത്. ഇതിൽ 23 പേർ കുട്ടികളും നാലുപേർ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ…