
വടക്കഞ്ചേരി അപകടം സംഭവിക്കാൻ പാടില്ലാത്തത്: ആവർത്തിക്കരുതെന്ന് ഹൈക്കോടതി
വടക്കഞ്ചേരി ബസ് അപകടം പോലുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി. റോഡിലെ അശ്രദ്ധ ആശങ്കയുളവാക്കുന്നു. ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കോടതി നിർദേശിച്ചു. ട്രാഫിക് സംവിധാനങ്ങൾ കയറൂരിവിട്ടപോലെയെന്ന് നിരീക്ഷിച്ച കോടതി, കെഎസ്ആർടിസി ബസുകളും നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞു. ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് കോടതിയിൽ ഹാജരായി. ഗതാഗത കമ്മിഷണറോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് ശ്രീജിത്തിനോട് കോടതിക്ക് മുന്നിൽ വിശദീകരിച്ചു….