ഷാഫി ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമിയാക്കും: ഡിസിസി പ്രസി‍ഡന്‍റ്

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ  ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാനൂരിൽ പൊട്ടിയ ബോംബിന്‍റെ ബാക്കിയാണ് ഹരിഹരന്‍റെ വീട്ടിൽ പൊട്ടിയതെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. അതേസമയം, ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാസെക്രട്ടറി പി…

Read More

ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

സ്ത്രീ വിരുദ്ധ പരാമർശത്തിൽ പിഴവ് ബോധ്യമായി ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹരിഹരന്റെ വിവാദ പ്രസ്താവന യു ഡി എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഹരിഹരന്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി ഡി…

Read More

‘വടകരയിൽ വർഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ്’; തീരുമാനം പരിഹാസ്യമെന്ന് ഇപി ജയരാജൻ

വടകരയിൽ വർഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിർവാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ”മണ്ഡലത്തിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യുഡിഎഫ് പച്ചയായ വർഗീയ കാർഡിറക്കിയത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിൻബലത്തോടെ നടത്തിയ ഈ പ്രചാരണം കോൺഗ്രസിനകത്തുള്ള വലിയ…

Read More

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി; കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ. വടകര മണ്ഡലത്തിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫി പറമ്പിലിനെതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കെപിസിസി വർഗീയ പ്രചാരണത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിന്റെ വിദ്വേഷ പ്രചാരണം തടയാൻ ഈ മാസം 11 ന് വടകരയിൽ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ അറിയിച്ചു. തെരഞ്ഞെടുപ്പ് അവലോകന…

Read More

വടകരയിൽ നടന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ; വി.വസീഫ്

വടകര വർഗ്ഗീയതയെ അതിജീവിക്കും എന്ന പേരിൽ ഡിവൈഎഫ്‌ഐ യൂത്ത് അലർട്ട് സംഘടിപ്പിക്കുമെന്ന് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി വസീഫ്. ”വടകരയിൽ വർഗ്ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. യൂത്ത് കോൺഗ്രസ്സ് നേതൃത്വം വ്യാജ ഐ ഡി കാർഡുണ്ടാക്കിയ പോലെ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. യൂത്ത് കോൺഗ്രസും ഷാഫിയും രാഹുലും എല്ലാം വ്യാജമാണല്ലോ. അതുപോലെയാണ് വ്യാജ പ്രചാരണങ്ങളും” വസീഫ് പറഞ്ഞു. മലപ്പുറത്ത് ലീഗ് എം എൽ എ മാർ ബൂത്തുകളിൽ കയറി വോട്ട് തേടുകയും സെൽഫി എടുക്കുകയും ചെയ്തു. പെരിന്തൽമണ്ണയിലെ…

Read More

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പഞ്ചായത്ത് ഓവർസിയർ അടക്കം നിരവധിപേർക്ക് പരിക്ക്. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലപരിശോധനയുടെ ഭാഗമായി മയ്യന്നൂർ ചാത്തൻകാവിൽ എത്തിയപ്പോഴാണ് ഷിജിനക്ക് കടിയേറ്റത്. മേഴ്‌സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു പുഷ്പ,…

Read More

12 സീറ്റിൽ വിജയം ഉറപ്പെന്ന് സിപിഐഎം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ ; വടകരയിൽ വോട്ട് നടന്നെന്ന് ആശങ്ക

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഐഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി.

Read More

‘കേരളത്തിൻറെ അതിജീവനശക്തിയുടെ മുഖം’; വടകര ശൈലജ ടീച്ചർക്കുള്ളതെന്ന് മുഖ്യമന്ത്രി

പ്രതിസന്ധികളെയും മഹാമാരികളെയും ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിൻറെ അതിജീവനശക്തിയുടെ മുഖമാണ് കെ കെ ശൈലജ ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ രംഗത്തും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ രംഗത്തും കേരളം കൈവരിച്ച വലിയ നേട്ടങ്ങൾക്ക് പിറകിലെ പ്രധാനി കൂടിയാണ് ടീച്ചർ. രാജ്യത്തെ പുരോഗമന ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരിയായ ടീച്ചർ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുറമേരി, കൊയിലാണ്ടി, പാനൂർ തുടങ്ങിയയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തു. നേരായ…

Read More

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നു. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്. മതപണ്ഡിതൻ എ. പി. അബൂബക്കർ മുസ്ലിയാരുടെ വ്യാജ…

Read More

‘മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം’; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.  ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ…

Read More