വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളി മരിച്ചു ; സംഭവം കോഴിക്കോട് വടകരയിൽ

വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര ചോറോടാണ് ഇന്ന് ഉച്ചടയോടെ അപകടമുണ്ടായത്. വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതിയത്. ഭിത്തി തേയ്ക്കുന്നതിന്‍റെ തൊട്ടു താഴെ തന്നെയായിരുന്നു കിണറുണ്ടായിരുന്നത്. സ്ഥലത്ത് പണിയെടുക്കുകയായിരുന്ന നാലു തൊഴിലാളികള്‍ കിണറ്റിനരികിലെത്തിയിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ…

Read More

വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ്

വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടേയും എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഫോണുകളായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്….

Read More

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ഹൈക്കോടതി

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 12-ന് മുന്‍പ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്നാണ് പി കെ ഖാസിം ഉയർത്തുന്ന പ്രധാന വാദം. സംഭവത്തിൽ…

Read More

കാഫിർ പോസ്റ്റ് വിവാദത്തിൽ കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി; നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

വടകരയിലെ കാഫിർ പോസ്റ്റ് വിവാദം നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎഎൽഎ. പോസ്റ്റ് വിവാദത്തിൽ സിപിഎം നേതാവ് കെകെ ലതികയെ പൂർണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് സഭയിൽ മറുപടി നൽകിയത്. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.ഫേയ്‌സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിവരങ്ങൾ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ കെകെ ലതികയെ ഉൾപ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; കെ കെ ലതികക്കെതിരെ അന്വേഷണം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ അന്വേഷണം. ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ഇമെയില്‍ വഴി അയച്ച പരാതി ഡിജിപി പൊലീസ് ആസ്ഥാനത്തെ പ്രത്യേക ടീമിന് കൈമാറി. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പലതവണ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഇടതുസൈബര്‍…

Read More

ഷാഫി പറമ്പിലന് ഇന്ന് വടകയിൽ സ്വീകരണം ; ‘വനിതാ ലീഗ് പ്രവർത്തകർ റോഡ് ഷോയിലും , പ്രകടനത്തിലും പങ്കെടുക്കേണ്ട’ , ലീഗ് നേതാവിന്റെ ഓഡിയോ സന്ദേശം പുറത്ത്

വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓ‍ഡിയോ സന്ദേശത്തില്‍ പറയുന്നത്. അടുക്കും…

Read More

വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി: ഷാഫി പറമ്പിൽ

എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.  രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും…

Read More

‘വടകരയിൽ സമാധാനം ഉണ്ടാകണം, യുഡിഎഫിനെ ജനങ്ങൾ കൈവിടില്ല’; ഷാഫി പറമ്പിൽ

യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. ‘രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാർത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.വടകരയിലെ ജനങ്ങൾ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂർണമായ ഉറപ്പാണ്. കംഫർട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തിൽ വടകര ഞങ്ങൾക്ക് നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തിൽ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

Read More

വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ’കാഫിർ’ പ്രയോഗം; പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

കോഴിക്കോട് വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ’കാഫിർ’ പ്രയോഗമുളള സ്‌ക്രീൻ ഷോട്ട് കേസിൽ പി.കെ കാസിം നൽകിയ ഹർജിയിൽ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി. വോട്ടെടുപ്പിൻറെ തലേന്നായിരുന്നു വിവാദ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. യൂത്ത് ലീഗ് നേതാവ് പി കെ കാസിമിൻറെ പേരിലായിരുന്നു സന്ദേശം. എന്നാൽ, ഇത്…

Read More

വടകര മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ; സർവ്വകക്ഷി യോഗത്തിൽ തീരുമാനം

വടകര മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണൽ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളൂ. ദേശീയ തലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി. പോലീസ് വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. വോട്ടെണ്ണൽ ദിനത്തലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്സ് ഉൾപ്പടെ അഴിച്ച് മാറ്റും. വാഹന ജാഥകൾ അഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും നേതാക്കൾ അറിയിച്ചു. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ,…

Read More