പ്രേക്ഷകരുടെ മുന്‍വിധിയാണ് പ്രശ്നം;  ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് സംവിധായകന്‍ അനുരാഗ്

മലൈക്കോട്ടൈ വാലിബൻ ഗംഭീര സിനിമയെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. മലൈക്കോട്ടൈ വാലിബന് പോയത് അങ്കമാലി ഡയറീസോ ഈ മാ യൗവും കാണാനല്ല. മോഹൻലാലും ലിജോയും ഇത്തവണ എന്ത് ചെയ്തുവെന്നതാണ് തനിക്ക് കാണേണ്ടിയിരുന്നത്. സിനിമ എന്താകണമെന്ന് മനസിൽ തീരുമാനിച്ചെത്തുന്നവർ സ്ക്രീനിലെ സിനിമ ആസ്വദിക്കുന്നില്ല. ഈ മോഹൻലാലിനെയല്ല കാണാൻ ഉദ്ദേശിച്ചതെന്ന് പറയുന്നവരുടേതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ എല്ലാവരും സിനിമ നിരൂപകരാണ്. വിവേകമുള്ള ചലച്ചിത്ര നിരൂപകരെ മാത്രമെ താൻ കേൾക്കാറുള്ളു; ബാക്കിയെല്ലാം അഭിപ്രായങ്ങളാണ്. എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ടാവുന്നത് നല്ലതാണ്എന്നാൽ…

Read More

വാലിബനെക്കുറിച്ച് ആരാധകര്‍ക്ക് ‘മുന്നറിയിപ്പു’മായി മോഹന്‍ലാൽ

ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. വലിയ ഹൈപ്പ് വിനയാവുമോ എന്നും ആരാധകരില്‍ ഒരു വിഭാഗത്തിന് ഭയമുണ്ട്. ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ലിജോയും മോഹന്‍ലാലുമടക്കം പലകുറി…

Read More