ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു ചുമതലയേറ്റു, ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണുവും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. വി.പി ജോയിയും അനിൽകാന്തും വിരമിച്ച സ്ഥാനത്തേക്കാണ് ഇരുവരും നിയമിതരായത്. പദവി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും വി.പി ജോയിയുടെ പിൻഗാമിയാകൽ വലിയ വെല്ലുവിളിയാണെന്നും വി.വേണു പ്രതികരിച്ചു. വി.പി ജോയി തുടങ്ങി വെച്ചത് പൂർണതയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1990 ബാച്ച് ഉദ്യോഗസ്ഥനായ…

Read More

ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു

ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്ക് പരുക്കേറ്റു. ഇവർ തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

Read More