ഡ്യൂട്ടി സമയത്ത് ഓഫിസിൽ ഹാജരാകാത്ത മുതിർന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; മന്ത്രിയുടെ ഉത്തരവ്

വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓഫീസിൽ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി…

Read More

നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ നീക്കവുമായി പൊലീസ്, തുടരന്വേഷണം വേണം; വിചാരണ തുടങ്ങരുതെന്നും ആവശ്യം

നിയമസഭാ കയ്യാങ്കളി കേസിൽ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് കേസിൽ പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ ഉടൻ തുടരുതെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ്  പൊലീസിന്റെ അപ്രതീക്ഷിത നീക്കം. അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ഉറപ്പായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…

Read More

നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ നീക്കവുമായി പൊലീസ്, തുടരന്വേഷണം വേണം; വിചാരണ തുടങ്ങരുതെന്നും ആവശ്യം

നിയമസഭാ കയ്യാങ്കളി കേസിൽ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് കേസിൽ പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ ഉടൻ തുടരുതെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ്  പൊലീസിന്റെ അപ്രതീക്ഷിത നീക്കം. അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ഉറപ്പായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…

Read More

കല്ലമ്പലത്തെ കൊലപാതകം പൈശാചികം; സർക്കാർ രാജുവിന്റെ കുടുംബത്തിനൊപ്പം; മന്ത്രി വി. ശിവൻകുട്ടി

മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണ് സർക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ചും പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോവെന്നതും പൊലീസ് പരശോധിക്കുകയാണെന്ന് ഡി.വൈ.എസ്.പി സി.ജെ മാർട്ടിനും വ്യക്തമാക്കി. ഇന്നലെ അർധരാത്രിയാണ് കല്ലമ്പലത്ത് വിവാഹ വീട്ടിൽ കൊലപാതകം നടന്നത്. വധുവിന്റെ അച്ഛൻ രാജുവിനെ അയൽവാസികളായ യുവാക്കളും സുഹൃത്തുക്കളും ചേർന്ന് മൺവെട്ടിക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ്…

Read More

യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്ന് വിദ്യാഭ്യസ മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്….

Read More

‘എൽകെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വി ശിവൻകുട്ടി

വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. എൽകെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കും മികച്ച പഠന സൗകര്യമാണ് നൽകുന്നത്. മാത്രമല്ല, സർക്കാർ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ…

Read More

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് പി ആര്‍ ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനം പേർ പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ചു. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് വി എച്ച് എസ് ഇ വിജയശതമാനം. 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ ആണ്‍കുട്ടികള്‍-…

Read More

എഐ ക്യാമറ: പ്രധാനം കുട്ടികളുടെ സുരക്ഷ: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

എ.ഐ. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ നിയമം പാലിക്കുന്നത് നിർബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കിൽ ഹെൽമറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളിൽ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട്…

Read More

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം…

Read More

വിക്കറ്റ് പരാമർശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയത്; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് ശിവന്‍കുട്ടി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു വിക്കറ്റ് കൂടി എന്ന പരാമര്‍ശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതാണ്. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘വിക്കറ്റെണ്ണി ശീലിച്ചവരോട് അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ. നമുക്കൊരു സന്തോഷവുമില്ല. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും.’ വി ശിവന്‍കുട്ടി പറഞ്ഞു. അനില്‍ ആന്റണി ബിജെപി…

Read More