
‘ഗവർണർ പരിണിത പ്രജ്ഞനനല്ല’; സ്പീക്കർ എ എൻ ഷംസീറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഇന്നലത്തെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും…