‘ഇൻതിഫാദ’ പേര് വിവാദം; വിദ്യാർത്ഥികൾ കലോത്സവങ്ങളിൽ രാഷ്ട്രീയം പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കലോത്സവങ്ങളിൽ വിദ്യാർഥികൾ രാഷ്ട്രീയം പറയണമെന്ന് മന്ത്രി ശിവൻകുട്ടി. ‘ഇൻതിഫാദ’ എന്ന പേര് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇസ്രയേൽ പലസ്തീനെ ഇല്ലായ്മ ചെയ്യുമ്പോൾ പലസ്തീൻ ഒപ്പം നിൽക്കേണ്ടത് യുവജനങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം, കേരള സർവകലാശാല കലോത്സവ വേദിയിൽ പലസ്തീൻ ഐക്യദാർഢ്യമർപ്പിക്കുകയും ചെയ്തു. യുവജനങ്ങൾ അല്ലാതെ മറ്റാരാണ് രാഷ്ട്രീയം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരിനെതിരെ ചിലർ പരാതി നൽകിയതിന് പിന്നാലെ വൈസ് ചാൻസിലർ പേര് വിലക്കിയിരുന്നു.. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര്…

Read More

എസ്എസ്എല്‍സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; അധ്യാപികമാരുടെ ഫോണ്‍ പിടിച്ചെടുത്ത് സ്‌ക്വാഡ്

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഇത് പാലിക്കാന്‍ അപൂര്‍വം ചിലര്‍ മടി കാണിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ നെടുമുടി എന്‍എസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്….

Read More

പ്രിന്‍സിപ്പലിന് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാൻ അവകാശമില്ല; വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തെറ്റ്: മന്ത്രി

വിദ്യാര്‍ഥിയെ  പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല. ‘മോഡല്‍ പരീക്ഷയില്‍ കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ നൂറ് ശതമാനം വിജയം നേടണമെങ്കില്‍ പരീക്ഷ എഴുതാതിരിക്കണം. എന്നാല്‍ പ്രിന്‍സിപ്പലിന് ഹാള്‍ടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിര്‍ത്താനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല’- മന്ത്രി പറഞ്ഞു. കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍…

Read More

ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം ഉയര്‍ത്തില്ല, കേരളത്തില്‍ അഞ്ചുവയസ്സുതന്നെ: മന്ത്രി ശിവന്‍കുട്ടി

 സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസ്സാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും…

Read More

ഗവർണറുടെ നാലാമത്തെ ഷോയാണിതെന്ന് മന്ത്രി വി ശിവൻകുട്ടി; പ്രതികരണം ചിരിയിൽ ഒതുക്കി മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ‘ഷോ’യാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ഗവർണർക്ക് നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പോകുമ്പോൾ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടാകാറുണ്ടെന്നും എന്നാൽ തങ്ങളാരും ചാടി റോഡിലിരുന്നിട്ടില്ലെന്നും സംഭവം ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണിതെന്നും ഗവർണറുടെ നാലാമത്തെ ഷോയാണിതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ…

Read More

‘സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുന്നു, ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തല കുനിക്കില്ല’: മന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നിൽ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിക്കുന്നു. ‘പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു….

Read More

സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യ പദ്ധതി; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്. പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിൽ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര…

Read More

കലോത്സവ മാന്വവൽ പരിഷ്കരിക്കും; വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

അടുത്ത വർഷം മുതൽ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച മാനുവൽ അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ കലോത്സവം നടക്കുക എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത് കണ്ണൂരാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നത് എന്നാതാണ് ശ്രദ്ധേയം.

Read More

“വിഎം സുധീരൻ പൊട്ടിത്തെറിച്ചത് സഹിക്ക വയ്യാതെ”; മന്ത്രി വി.ശിവൻകുട്ടി

സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നരസിംഹറാവുവും മൻമോഹൻ സിംഗും നടപ്പാക്കിയ നയങ്ങൾ ബി ജെ പിയ്ക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമർശനങ്ങളെ ശരിവച്ചിരിക്കുകയാണ് വി എം സുധീരൻ എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമർശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബി ജെ പിയുടെ…

Read More

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് ശിവൻകുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്നേ തീര്‍ത്തേനെ എന്ന മട്ടിലുള്ള ഭീഷണി ഒന്നും വിലപ്പോവില്ല. അന്ന് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും കേരളത്തിന് അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ‘തിളക്കമാര്‍ന്ന രാഷ്ട്രീയത്തിനുടമയാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ രാഷ്ട്രീയം കണ്ണൂരിന്റെയും കേരളത്തിന്റെയും മണ്ണില്‍ കുഴിച്ചു മൂടാന്‍ ഒരിക്കലും ആകില്ല. താങ്കളുടെ ഔദാര്യം ആര്‍ക്കും വേണ്ട. അന്നത്തെ…

Read More