‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം… പെരുന്നാൾ ആശംസകൾ…’ – മന്ത്രി വി. ശിവൻ കുട്ടി

മന്ത്രി വി. ശിവൻ കുട്ടിയുടെ ബലിപെരുന്നാൾ ആശംസയിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുളള പിന്തുണ. ‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം… പെരുന്നാൾ ആശംസകൾ…’ എന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിലെഴുതിയ കുറിപ്പിൽ പറയുന്നത്. ഒപ്പം ചന്ദ്രക്കലപോലെയുള്ള ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ തണ്ണിമത്തനും ചേർത്തിരിക്കുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങൾക്ക് പിന്തുണയേകികൊണ്ടുള്ള പെരുന്നാൾ ആശംസകൾ പൊതുഇടങ്ങളിലെല്ലാം നിറയുകയാണിപ്പോൾ.

Read More

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറം ജില്ലയിലെ ആർ ഡി ഡി ഓഫീസിൽ ഒരു സംഘം എം.എസ്.എഫുകാർ തള്ളിക്കയറുകയും ആർ.ഡി.ഡി ഡോ. അനിലിന്റെ മുറിയിൽ പ്രവേശിച്ച് ഹയർ സെക്കന്ററി പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഇത് ചെയ്യുവാൻ കഴിയില്ല ആർ.ഡി.ഡി വ്യക്തമാക്കി. ഇതിനെ തുടർന്ന് പുറത്ത് നിന്ന എം.എസ്.എഫുകാർ ആർ.ഡി.ഡി…

Read More

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്; മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ആദ്യ അലോട്‌മെൻ്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍…

Read More

വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റ്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധമുയർന്നത്. 45,000ത്തിൽ അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Read More

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി പറഞ്ഞു. കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി….

Read More

സംസ്ഥാനത്ത് നൂറുമേനി വിജയം നേടിയ സർക്കാർ സ്‌കൂളുകളിൽ കുറവ്; 7 എണ്ണം മാത്രം, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

സംസ്ഥാനത്ത് ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രമാണ്. സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്‌കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിവരിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം…

Read More

ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; വിഡി സതീശന്‍ പെരുംനുണയന്‍; വി ശിവന്‍കുട്ടി

 പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.  ‘സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. ആര്‍ജ്ജവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇക്കാര്യം തെളിയിക്കാന്‍ സതീശന്‍ തയ്യാറാകണം. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ…

Read More

‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്…’; സത്യഭാമയ്‌ക്കെതിരെ മന്ത്രി വി ശിവൻകുട്ടി

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കിൽ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

Read More

ഹയർസെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം ; അധ്യാപകരുടെ ആശങ്ക പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023-24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25 ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായത്. ഇതിനെതിരെ…

Read More

2024-25 അധ്യായന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ തയ്യാർ; സംസ്ഥാന തല വിതരണ ഉദ്ഘാടനം നാളെ

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിൽ രാവിലെ 11 മണിക്ക് ആണ് പരിപാടി. 2024 അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത്…

Read More