
ഇ.പി ജയരാജൻ്റെ പുസ്തക വിവാദം ; ആകാശത്ത് നിന്ന് പുസ്തകം എഴുതാൻ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഐഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്ത് നിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത്…