‘മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു’; വി.ഡി സതീശൻ

മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു എന്നും സംഘപരിവാർ മോഡലിൽ ഭിന്നിപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. എരിതീയിൽ എണ്ണ ഒഴിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഷംസീർ മാപ്പ് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അത് കെട്ടടങ്ങുമായിരുന്നു. ഗോവിന്ദന് ഗോള്‍വാള്‍ക്കറേയും ഗാന്ധിയേയും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് എന്ത് ചെയ്യാൻ പറ്റും. അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല താൻ. സർക്കാർ ഭരണ…

Read More

മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം വേണ്ടെന്ന് വി ഡി സതീശൻ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ…

Read More

കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറെന്ന് അൻവർ; ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ

പ്രതിപക്ഷ നേതാവിന് കർമ്മ ന്യൂസിൽ ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. മറുനാടനെ സംരക്ഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് താൻ. അൻവർ ചെസ്റ്റ് നമ്പർ ഇടട്ടേയെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ വിഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ്…

Read More

വി.ഡി സതീശനെതിരായ പുനർജനി അഴിമതിക്കേസ്: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരായ പുനർജനി അഴിമതിക്കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പി.എസ് രാജേന്ദ്രപ്രസാദിന്റെ മൊഴി രേഖപ്പെടുത്തി. വിജിലൻസ് ആണ് മൊഴി രേഖപ്പെടുത്തിയത്. പുനർജനി ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ മുൻ കോൺഗ്രസ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

Read More

‘കേസുകൾ രാഷ്ട്രീയ പ്രേരിതം’; സുധാകരനും വി.ഡി സതീശനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ഇരു നേതാക്കളും ധരിപ്പിച്ചു. എല്ലാ കാര്യത്തിലും പൂർണ പിന്തുണയാണ് ഹൈക്കമാൻഡ് നേതാക്കൾക്ക് ഉറപ്പ് നൽകിയത്. ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ഡൽഹി സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.സുധാകരനും വി.ഡി സതീശനും നൽകിയ വിശദീകരണം. എന്നാൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾക്ക് ഒപ്പം മോൻസനുമായി ബന്ധപ്പെട്ട…

Read More

തെരുവുനായ നിയന്ത്രണത്തിലെ ഉറപ്പുകൾ ലംഘിച്ചു,നിഹാൽ നിഷാദിൻറെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വിഡി സതീശൻ

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകൾ നിരത്തി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടു വന്നപ്പോൾ, നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സർക്കാർ നിയമസഭയിലും…

Read More

മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരും; സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; സതീശൻ

മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്ന് സതീശൻ പറഞ്ഞു. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂർത്തുകൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും സർക്കാരിനും രണ്ടാം വാർഷികത്തിൽ പാസ് മാർക്ക് പോലും നൽകില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സർക്കാരെന്ന് വി ഡി സതീശൻ വിമർശിച്ചു. രൂക്ഷമായി വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ…

Read More

‘വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസ്’; പരിഹസിച്ച് വി.ഡി സതീശൻ

ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. വാതിലടച്ച് രക്ഷപെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്നും വി.ഡി സതീശൻ പരിഹസിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നോതാവിന്റെ പരാമർശം. മുഖ്യമന്ത്രി വിഷയത്തിൽ മൗനം തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജീവനിക്കാർക്ക് ഒരു സംരക്ഷണവും കിട്ടിയില്ല. കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ ഇത് നാണക്കേടാണ്. മാധ്യമങ്ങളും ദൃകസാക്ഷികളും ഉള്ളത് കൊണ്ട് സത്യംപുറത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ്…

Read More

ബോട്ട് അപകടം മനുഷ്യനിർമിതം; പിന്നിലുള്ളവർ ആരെന്ന് ഗൗരവതരമായി അന്വേഷിച്ച് കണ്ടെത്തണം; വി ഡി സതീശൻ

താനൂർ ബോട്ട് അപകടം മനുഷ്യനിർമിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോട്ടിന് ലൈസൻസ് ഉണ്ടോയെന്നോ ഇല്ലെന്നോ അധികൃതർക്ക് പോലും അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥലം സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബോട്ടുയാത്ര സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടു പോലും പരിശോധിക്കാൻ യാതൊരു സംവിധാനവുമില്ല. ആരാണ് അപകടം ഉണ്ടായ ബോട്ട് സർവീസ് നടത്താൻ പിന്തുണ നൽകിയത്, ആരുടെ ശുപാർശയിന്മേലാണ് ഉദ്യോഗസ്ഥർ കണ്ണടച്ചത് എന്നുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഗൗരവതരമാമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണം. സമയപരിധിയിൽ ജുഡീഷ്യൽ അന്വേഷണം…

Read More

എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി മൗനം വെടിയണം; ഇത് അവസാന ചാൻസ്; വി ഡി സതീശൻ

ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനായി എഐ  ക്യാമറ സ്ഥാപിക്കുന്നതിൽ നടന്നത് സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെൽട്രോണിന്റെ ഒത്താശയുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കേടികൾ വെട്ടാൻ പാകത്തിൽ എസ്റ്റിമേറ്റിട്ടു. ടെണ്ടർ മാനദണ്ഡങ്ങളിൽ ഉപകരാർ പാടില്ലെന്നുണ്ട്. കെൽട്രോണും എസ്ആർഐടിയും തമ്മിൽ എഗ്രിമെന്റിൽ കൺസോഷ്യം രൂപീകരിക്കാൻ നിർദ്ദേശം നൽകി. അതിൽ പ്രസാദിയോയും അൽഹിന്ദുമാണ് ഉള്ളത്. പിന്നീട് കെൽട്രോൺ അറിയാതെ ഇ സെൻട്രിക് ഇലട്രികുമായി…

Read More