അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്: സിപിഎമ്മുകാർ എന്ത് ഹീനകൃത്യം ചെയ്താലും സർക്കാർ സംരക്ഷിക്കുന്നു: സതീശൻ

വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു.  ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള…

Read More

‘ഗവർണർ സർക്കാർ പോര് നാടകം’ ; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും…

Read More

“ഗവർണർ വരുന്നത് കണ്ടു, വാണംവിട്ട പോലെ പോകുന്നതും കണ്ടു”; പി.കെ കുഞ്ഞാലിക്കുട്ടി

നിയമസഭയിൽ എല്ലാം ചടങ്ങായി മാത്രം നടക്കുന്ന അവസ്ഥയാണെന്ന പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ വരുന്നതും കണ്ടു, അതേപോലെ തിരിച്ചു പോകുന്നതും കണ്ടു. ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണെന്നും വല്ലാത്തൊരു സംഭവമാണ് നിയമസഭയിൽ ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കൂടാതെ നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്ത് വന്നിരുന്നു. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്നും നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞ വി ഡി സതീശൻ സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും തുറന്നടിച്ചു. ഇത്രയും മോശം നയപ്രഖ്യാപനം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യഥാർഥ്യവുമായി…

Read More

ഡൽഹിയിൽ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാൻ: വി ഡി സതീശന്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡൽഹിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടു. രണ്ട് ധവളപത്രങ്ങളിലും ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെയും കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ധനപ്രതിസന്ധിക്കുള്ള…

Read More

സർക്കാരിനൊപ്പം സമരത്തിനില്ലെന്ന് വി.ഡി സതീശൻ; ധനപ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും

സംസ്ഥാന സർക്കാരുമായി ചേർന്ന് ഡൽഹിയിൽപോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷണം സ്വീകരിക്കരുതെന്നും സർക്കാരിന്റെ കെണിയിൽ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും വി…

Read More

നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം; പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി

നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കർക്ക് കത്തു നൽകി. കെപിസിസി ജാഥ കണക്കിൽ എടുത്താണ് പ്രതിപക്ഷം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണം. ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതൽ തുടങ്ങാനാണ് തീരുമാനം. പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനം…

Read More

രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ്

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ്

Read More

വി.ഡി സതീശന്‍ പാണക്കാട്ടെത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.മലപ്പുറം കോൺഗ്രസിലെ തർക്കവും ഫലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർഷമുണ്ട്.അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്….

Read More

എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തു; കേരളവർമ്മയിൽ നടന്നത് അട്ടിമറി‌: വി ഡി സതീശൻ

കേരളവർമ്മ കോളേജിലെ എസ്എഫ്‌ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്‌ഐ സ്ഥാനാർഥി അനിരുദ്ധൻ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. വിജയം അംഗീകരിക്കാതെ എസ്എഫ്‌ഐ പാതിരാത്രിയിലും റീകൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. അതിന് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ കൂട്ടുനിന്നെന്നും അദ്ദേഹം വിമർശിച്ചു. ശ്രീക്കുട്ടന്റേയും കെഎസ്യുവിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള…

Read More