
‘പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രി’ ; പൊലീസ് അഴിഞ്ഞാടി , അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കമ്മീഷണർ അങ്കിത് അശോക് നൽകിയ പ്ലാൻ എഡിജിപി എം.ആർ അജിത്കുമാർ പൊളിച്ചതാണ് പൂരം കലങ്ങാൻ കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കമ്മീഷണർ ഒരു പ്ലാൻ എഡിജിപിക്ക് നൽകി. അത് ഒഴിവാക്കി എഡിജിപി പുതിയ പ്ലാൻ നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ല. വെളുപ്പാംകാലത്ത് നടക്കുന്ന വെടിക്കെട്ടിന് ഉച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 24 മണിക്കൂർ പൊലീസ് അഴിഞ്ഞാടുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കമ്മീഷണറുടെ വീഴ്ചയാണെങ്കിൽ ഒരു ഘട്ടത്തിലും…