ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം; പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്

2023 ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്. 25000 രൂപയും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്ന അവാർഡ് ഉഴവൂർ വിജയന്റെ ആറാമത് ചരമ വാർഷിക ദിനമായ ഞായറാഴ്ച കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ ബെന്യാമിന് സമ്മാനിക്കും. അനുസ്മരണ സമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും.

Read More