
നിക്ഷേപ അവസരങ്ങൾ തേടി ഒമാനും ഉസ്ബക്കിസ്ഥാനും
ഒമാനിലെയും ഉസ്ബകിസ്താനിലെയും നിക്ഷേപ അവസരങ്ങളും സാധ്യതകളും കണ്ടെത്തുന്നതിനായി ബിസിനസ് ഫോറം സംഘടിപ്പിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിസിനസ് ഫോറത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രികൾ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനായി ധാരണ പത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. ഒമാനി, ഉസ്ബെക് കമ്പനികൾ തമ്മിൽ നിരവധി ധാരണപത്രങ്ങളും ഒപ്പിട്ടു. ഫോറത്തിൽ, ഒമാനിലെ നിക്ഷേപം, ടൂറിസം, സാമ്പത്തിക ചുറ്റുപാടുകൾ എന്നിവയുടെ പ്രധാന ഘടകങ്ങളും വിവിധ മേഖലകളിലെ നിക്ഷേപകർക്ക് നൽകുന്ന സൗകര്യങ്ങളും…