ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല; ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു അത് ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല.  യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി…

Read More

യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി; ഡയറക്ടറും ജീവനക്കാരും അറസ്റ്റിൽ

യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവമുണ്ടായത്. ഹോസ്റ്റലിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഡി.എൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിന്റെ ഡയറക്ടർ ഉൾപ്പടെ അഞ്ച് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സ്കൂളിന്റെ ഡയറക്ടർ അയാളുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിന്റെ ഡയറക്ടറുടെ പിതാവ് ദിനേഷ് ബാഗലിന് ദുർമന്ത്രവാദമുണ്ടെന്നും സംശയമുണ്ട്. സ്കൂളിനടുത്തെ കുഴൽക്കിണറിലിട്ട് കുട്ടിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്നും കുട്ടിയെ കൊണ്ടു പോകുന്നതിനിടെ കരഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ്…

Read More

ഉഷ്ണതരംഗത്തിൽ വലഞ്ഞ് മൃ​ഗങ്ങളും; തളര്‍ന്ന് വീണ കുരങ്ങന് സിപിആര്‍ നൽകി പോലീസുകാരൻ

കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ് ഉത്തരേന്ത്യ. 50 ഡി​ഗ്രി സെൽഷ്യസിലധികം ചൂട് ഉയർന്ന സാഹചര്യമുണ്ടായി. കടുത്ത ചൂടിൽ മനുഷ്യരെപോലെ തന്നെ പ്രതിസന്ധിയിലാണ് മൃ​ഗങ്ങളും. കുടിക്കാൻ വെള്ളം പോലും കിട്ടാതെ പല മൃഗങ്ങളും വഴിവക്കില്‍ തളര്‍ന്ന് വീഴുന്നു. ഉത്തര്‍പ്രദേശിൽ ഇത്തരത്തിൽ ചൂടിനെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്ന് വീണ ഒരു കുരങ്ങന് സിപിആര്‍ നല്‍കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള്‍ വികാസ് തോമറാണ് കുരങ്ങിന് സിപിആര്‍ നല്‍കി രക്ഷിച്ചത്….

Read More

ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച 17 കാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മകൾ സന്ധ്യ സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പിതാവ് പ്രഹ്‌ളാദ് കുമാറാണ് പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹപാഠി ഇതരജാതിക്കാരനായതിനാൽ കുമാർ പ്രണയബന്ധത്തെ എതിർത്തിരുന്നു. പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്ധ്യ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രഹ്‌ളാദ് മഫ്‌ളർ ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10 ന് ഷൊഹ്റത്ഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖരഗ്വാർ ഗ്രാമത്തിലെ ഒരു പൂന്തോട്ടത്തിൽ സന്ധ്യയുടെ മൃതദേഹം…

Read More

എക്സ്പ്രസ് ഹൈവേയിൽ തെറ്റായ ദിശയിൽ ഓടിയ സ്കൂൾ ബസ് ഇടിച്ച് അപകടം; പൊലിഞ്ഞത് ആറ് ജീവൻ

എക്സ്പ്രസ് ഹൈവേയിൽ സ്കൂൾ ബസ് തെറ്റായ ദിശയിൽ ഓടിച്ചതിനെ തുടർന്ന് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ 6 പേർ മരിച്ചു. രണ്ട് കുട്ടികളും ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ രാഹുൽവിഹാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗാസിപൂരിൽ നിന്ന് സിഎൻജി നിറച്ച ശേഷം ബസ് തെറ്റായ ദിശയിലേക്ക് പ്രവേശിച്ച് യാത്ര തുടരുകയായിരുന്നു. അപകട സമയത്ത് ബസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അപകടത്തിൽ പരുക്കേറ്റ…

Read More

ഗര്‍ഭിണിയെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം വയലില്‍ ഉപേക്ഷിച്ചു; കാമുകനും സുഹൃത്തുക്കളും പിടിയില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്. കാമുകനില്‍നിന്ന് ഗര്‍ഭം ധരിച്ചതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടെന്നും ഇതില്‍ പ്രകോപിതനായാണ് കാമുകനും സുഹൃത്തുക്കളും യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. ജൂലായ് മൂന്നാം തീയതിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന്…

Read More