
ടണൽ രക്ഷാദൗത്യം; വെർട്ടിക്കൽ ഡ്രില്ലിങ് പുരോഗമിക്കുന്നു, ഇന്ത്യൻ ആർമിയും രംഗത്ത്
ഉത്തരാഖണ്ഡിൽ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളിൽ നിന്ന് താഴോട്ട് തുരക്കാനാണ് (വെർട്ടിക്കൽ ഡ്രില്ലിങ്) രക്ഷാപ്രവർത്തകർ ഇപ്പോൾ ശ്രമിക്കുന്നത്. അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാൽ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളിൽ നിന്ന് തുരന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്. തകരാറിലായ ഓഗർ മെഷീന്റെ ഭാഗങ്ങൾ തുരങ്കത്തിൽനിന്ന് പൂർണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകൾകൂടി…