ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ രഞ്ജന…

Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; അഞ്ച് മരണം

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടം. ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.ഗുപ്താഷി–ഗൗരികുണ്ഡ് ഹൈവേയിൽ ഫാട്ടയ്‌ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. തീർഥാടകർ സഞ്ചരിച്ച കാറിന് മുകളിലേക്ക് പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ഇടിഞ്ഞു വീണിട്ടുണ്ട്. മണ്ണിടിച്ചിലിന് പുറമെ കനത്ത മഴയെ…

Read More

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: 15 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേരാണ് മരിണമടഞ്ഞത്. മരിച്ചവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജി‍സ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്ക‍ർ സിങ് ധാമി ഉത്തരവിട്ടു. ചമോലിയിൽ അളകനന്ദ നദി തീരത്ത് നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ…

Read More

ജോഷിമഠിനു പിന്നാലെ തെഹ്‌രി ഗര്‍വാലിലും വിള്ളലുകള്‍

ജോഷിമഠ് നഗരത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാലിലും ഭൂമി ഇടിയുന്നതായി പരാതി. പരിഭ്രാന്തരായ നാട്ടുകാര്‍ പ്രദേശത്ത് അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തിലെ വിള്ളലുകളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നത്. ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. ഇവിടെ നിലവില്‍ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്. ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Read More