ഉത്തരാഖണ്ഡിൽ ലിവ്-ഇൻ റിലേഷൻസ് രജിസ്റ്റർ ചെയ്യണം; ഇല്ലെങ്കിൽ 6 മാസം വരെ തടവ്

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും. ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍…

Read More

ഉത്തരാഖണ്ഡിൽ പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമൽ ക്ഷേത്രത്തിൽ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരൺ, അഘോരി ബാബ രാംപാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. ജനുവരി നാല്, അഞ്ച് തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാളീചരണും രാംപാലും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ എത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. ഭക്ഷണം…

Read More

ആകാശത്തുപറന്നു നടക്കുന്നവനെ തള്ളിനീക്കേണ്ട അവസ്ഥ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാർ: വീഡിയോ ഹിറ്റ്

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ…തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടീ… എന്ന ഗാനം മലയാളികൾക്ക് മറക്കനാകില്ല. ആഭിജാത്യം എന്ന സിനിമയിലേതാണ് ഈ ഗാനം. ഈ പാട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്‍റെ ഹാസ്യചക്രവർത്തി സാക്ഷാൽ അടൂർ ഭാസിയാണ് ഈ സൂപ്പർ ഹിറ്റ് ഗാനം പാടിയത്. പറഞ്ഞുവരുന്നതു പാട്ടിനെക്കുറിച്ചല്ല. ആളുകൾ ബൈക്കും കാറും ബസും ലോറിയുമെല്ലാം തള്ളുന്നതു നിത്യസംഭവങ്ങളാണ്. നിങ്ങൾ ധാരാളം കണ്ടിട്ടുമുണ്ടാകും. WATCH | Police Push Helicopter Of Uttarakhand CM Pushkar…

Read More

ഉത്തരാഖണ്ഡ് ടണൽ അപകടം; തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിനായി 5 ഏജൻസികൾ

ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.  കഴിഞ്ഞ ഒൻപത് ദിവസമായി നാൽപ്പത്തിയൊന്നുപേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ അടുത്തേക്ക് എത്താനും രക്ഷിക്കാനും വിവിധ ഏജൻസികളെ ഉപയോഗിക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ രക്ഷിക്കാൻ വിവിധ സാദ്ധ്യതകൾ പരിശോധിക്കാനാണ് ഉന്നതതല യോഗത്തിലെ തീരുമാനം. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC), സത്‌ലുജ് ജൽ വിദ്യുത് നിഗം(SJVNL),റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL), നാഷണൽ ഹൈവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ…

Read More

ഉത്തരാഖണ്ഡ് ടണൽ ദുരന്തം; ഡ്രില്ലിംഗ് പുനരാരംഭിച്ചു

ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നിർത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്തമേഖലയിൽ എത്തിയതായിരുന്നു ഇവർ. ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളിൽ നിന്ന് തുരക്കാനായിരുന്നു…

Read More

ഡ്രില്ലിങ്ങിനിടെ വൻ ശബ്ദം; രക്ഷാപ്രവർത്തനത്തിന് തടസം; അത്യാധുനിക മെഷീൻ എത്തിച്ചു

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ഡ്രില്ലിങ്ങിനിടെ വൻ ശബ്ദമുണ്ടായതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. അതിനിടെ പുതിയ മെഷീൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന. യന്ത്രതകാർ മൂലമാണ് രക്ഷാപ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തിൽ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ…

Read More

ഓക്‌സിജൻ കുറയുന്നു; തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആരോഗ്യ നില അപകടത്തിൽ

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്നുവീണ തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ജീവൻ അപകടത്തിലെന്ന് ആശങ്ക. അഞ്ച് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങി. അഞ്ച് ദിവസമായി ചെറിയ സ്ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികളിൽ മാനസികവും ശരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു. നിസ്സഹായരായി എന്ന ഭയവും സമയം തള്ളിനീക്കാനാകാത്തതും തൊഴിലാളികളുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ…

Read More

തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ

ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്. തുരങ്കത്തിൽ പെട്ടവർക്ക് പനി ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിനാൽ രക്ഷാപ്രവർത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഇതിനിടെ യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കൻ ആഗർ’ എത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമാകും. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ…

Read More

ഉത്തരാഖണ്ഡ് ടണൽ അപകടം; അന്വേഷണം പ്രഖ്യാപിച്ചു, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം

ഉത്തരാഖണ്ഡ് തുരങ്ക അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിൻറെ കാരണം ഉൾപ്പെടെ സംഘം അന്വേഷിക്കും. ഇതിനിടെ, ഉത്തരാഖണ്ഡിൽ ടണൽ തകർന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുകയാണ്.  തൊഴിലാളികളെ രക്ഷിക്കാൻ രണ്ട് ദിവസത്തോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഉത്തരകാശി ജില്ലയിൽ ചാർധാം ഓൾവെതർ ഹൈവേ പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരുഭാഗം ഞായറാഴ്ച പുലർച്ചെ തകർന്നുവീഴുകയായിരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന,…

Read More

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നു: തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങിയാതായി റിപ്പോർട്ട്. ഉത്തരകാശിയിലാണ് സംഭവം. 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. Underconstruction tunnel collapses in Uttarakhandപുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാഗമാണ് തകർന്നത്. 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാർധാം…

Read More