ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്നു; രണ്ടുപേർ ഒഴുകിപ്പോയി

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ടുപേർ ഒഴുകിപ്പോയതായി റിപ്പോർട്ട്. തീർഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റർ മുമ്പ് ദേവ്ഗഡിലാണ് സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് കൂടിയതാണ് പാലം തകരാനുള്ള കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായ ഉടൻ സംസ്ഥാന ദുരന്തനിവാരണസേന സംഭവസ്ഥലത്തെത്തി കുടുങ്ങി കിടക്കുകയായിരുന്ന 16ഓളം ആളുകളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിക്കുന്നത്. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read More

ഉത്തരാഖണ്ഡിലെ ഋഷികേശ് – ബദരീനാഥ് ദേശീയപാതയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം ; 8 പേർ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിആര്‍എഫും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. 

Read More

വൻ അപകടം ഒഴിവായി; എമർജൻസി ലാൻഡിങിനിടെ കറങ്ങിതിരിഞ്ഞ് ഹെലികോപ്റ്റർ; കേദാർനാഥിൽ നിന്നുള്ള വീഡിയോ

തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. ഉത്തരാഖണ്ഡിലെ സിര്‍സിയില്‍നിന്ന് കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി വരികയായിരുന്നു ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. പൈലറ്റടക്കം ഏഴുപേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്‍ഡ് ചെയ്യുന്നതിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി. ഹെലിപാഡില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാനായത്. ഇതിനിടെ പിന്‍ഭാഗം നിലത്തിടിക്കുകയും ചെയ്തു. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 

Read More

വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്യാൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനമോടിച്ച് കയറ്റി പോലീസ്

ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാന്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനം ഓടിച്ചുകയറ്റി പോലീസ്. ഓപറേഷൻ തിയറ്ററിനുള്ളില്‍വെച്ച് വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസറെ പിടികൂടാനായിരുന്നു ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള എയിംസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് പോലീസ് എത്തിയത്. രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാർഡിലെക്കാണ് എസ്‍യുവി ഓടിച്ചുകയറ്റിയത്. പ്രതി ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇയാൾ ഡോക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്നും പോലീസ് പറയ്യുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സിങ് ഓഫീസറെ പുറത്താക്കണമെന്ന്…

Read More

പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ

പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിനാണ് ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലി​യുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിത്തോരഗഡ് ബെറിനാഗിലെ ലീലാ ധർ പഥക്കിൻ്റെ കടയിൽനിന്നാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ പിടിച്ചെടുത്തത്. തുടർന്ന് രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ ലിമിറ്റഡിനും…

Read More

ഉത്തരാഖണ്ഡ് കാട്ടുതീ കേസ്; കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി സുപ്രീം കോടതി

ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ സ്വീകരിച്ച നടപടികളെപ്പറ്റി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി. ആവശ്യമായ ധനസഹായം അനുവദിക്കാത്തതിനും വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകൾ ഏൽപ്പിച്ചതിനുമാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട നൂറിലധികം തീപിടിത്ത സംഭവങ്ങളിലായി ആയിരക്കണക്കിനു ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. എന്നാൽ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10 കോടി രൂപയിൽ 3.5 കോടി മാത്രമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്. ഇത് ഏറെ ഖേദകരമായ അവസ്ഥയാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എസ്.വി.എൻ….

Read More

ഉത്തരാഖണ്ഡിലെ കാട്ടു തീ ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്തെ കാട്ടുതീ വിഷയത്തിൽ ഉത്തരഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കാട്ടുതീ പടരുമ്പോൾ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചത്. കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയിൽ സംസ്ഥാനത്ത് 1437 ഹെക്ടർ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകൾ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. 40 ശതമാനം വനത്തിലും കാട്ടുതീ പടരുകയാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നുമാണ് അഭിഭാഷകനായ പരമേശ്വർ കോടതിയെ അറിയിച്ചത്….

Read More

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രാവിലെ 6.30 യോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നാനക്മട്ട ഗുരുദ്വാരയിൽ പ്രവേശിച്ച് കർസേവാ പ്രമുഖ് ബാബാ തർസെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ…

Read More

ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്ന് സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച​തെ​ന്നാ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മ​ദ്റ​സ കെ​ട്ടി​ടം ത​ക​ർ​ത്ത​തി​നെ…

Read More

ഏകസിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; ഇന്ത്യയിൽ യുസിസി നടപ്പിലാക്കുന്ന ആദ്യസംസ്ഥാനം

ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ അറിയിച്ചിരുന്നു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക്…

Read More