തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് അമേതി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്നും അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നതെന്നും അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുകയാണ് മോദി. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. അവിടെ നിന്ന് ബോട്ടില്‍ നമോ…

Read More

ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മത്സരിക്കും ; അത് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആയിരിക്കുമെന്ന് എ.കെ ആന്റണി

ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കുമെന്നും അത് രാഹുലോ പ്രിയങ്കയോ ആകാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി . അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസിലെ തീരുമാനം അറിഞ്ഞതിന് ശേഷം കാര്യങ്ങൾ വ്യക്തമാകും. ഗാന്ധി കുടുംബത്തിലെ ഒരു അംഗം പരമ്പരാഗത സീറ്റിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന്, “അതെ, ഒരാൾ ഉണ്ടാകും” എന്നായിരുന്നു ആന്റണിയുടെ മറുപടി. അത് റോബർട്ട് വദ്ര ആയിരിക്കില്ലെന്നും രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കുമെന്നും ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ…

Read More

ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മത്സരിക്കും ; അത് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആയിരിക്കുമെന്ന് എ.കെ ആന്റണി

ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കുമെന്നും അത് രാഹുലോ പ്രിയങ്കയോ ആകാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി . അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസിലെ തീരുമാനം അറിഞ്ഞതിന് ശേഷം കാര്യങ്ങൾ വ്യക്തമാകും. ഗാന്ധി കുടുംബത്തിലെ ഒരു അംഗം പരമ്പരാഗത സീറ്റിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന്, “അതെ, ഒരാൾ ഉണ്ടാകും” എന്നായിരുന്നു ആന്റണിയുടെ മറുപടി. അത് റോബർട്ട് വദ്ര ആയിരിക്കില്ലെന്നും രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കുമെന്നും ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ…

Read More

യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് 14 വിഷയങ്ങൾ ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; അത്ഭുതമായി ഗുരു ഉപാധ്യായ

യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്ന ഏഴ് വയസുകാരൻ, വിശ്വാസം വരുന്നില്ല അല്ലേ. എന്നാൽ സത്യമാണ്. നമ്മൾ നിരവധി അത്ഭുത പ്രതിഭകളെ കണ്ടിട്ടുണ്ടാവും. അതുപോലെയൊരു അത്ഭുതം തന്നയാണ് ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള ഗുരു ഉപാധ്യായയും. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നത് അധ്യാപകർക്കും വലിയ വെല്ലുവിളിയാണ്. അപ്പോഴാണ് ഒരു ഏഴുവയസുക്കാരൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നത്. ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായയാണ് തൻ്റെ മകൻ…

Read More

ഹൃദയാഘാതം ; ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉത്തർപ്രദേശിലെ ​ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രിൽ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാജലിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. രക്തസമ്മർദ്ദവും ഹൃദയയാഘാതവും മൂലമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണ്,” കാജലിന്റെ ഭർത്താവ്…

Read More

ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സമാജ് വാദി പാർട്ടി വിട്ടു നിൽക്കും, അവര്‍ ക്ഷണം നിരസിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിലാണ് എംഎല്‍എ മാർ പുറപ്പെട്ടിരിക്കുന്നത്, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തുമെന്നാണ് റിേപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

ഉത്തര്‍പ്രദേശില്‍ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എസ്പി; ഡിംപിള്‍ യാദവ് മെയിന്‍പുരി മണ്ഡലത്തില്‍

ഉത്തര്‍പ്രദേശ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും പാര്‍ട്ടി നേതാവുമായ ഡിംപിള്‍ യാദവ് മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഷാഫിഖുര്‍ റഹ്‌മാന്‍-സാംബല്‍, രവിദാസ് മെഹ്‌റോത്ര-ലഖ്‌നൗ, അക്ഷയ് യാദവ്- ഫിറോസാബാദ്, ദേവേഷ് സാഖ്യ-ഇറ്റാ, ധര്‍മേന്ദ്ര യാദവ്-ബുധാന്‍, ഇത്കര്‍ഷ് വെര്‍മ-ഖേരി, ആനന്ദ് ബദൗരിയ-ദൗറാഹ, അനു ഠണ്ഡന്‍- ഉന്നാവോ, നാവല്‍ കിഷോര്‍-ഫറൂഖാബാദ്, രാജാറാം പാല്‍-അക്ബര്‍പൂര്‍, ശിവ് ശങ്കര്‍ സിങ്-ബാന്ധ, അവാദേശ് പ്രസാദ്- ഫൈസാബാദ്, ലാല്‍ജി വെര്‍മ- അംബേദ്കര്‍ നഗര്‍, രാംപ്രസാദ്…

Read More

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…

Read More