ഉറക്കം വന്നാൽ എവിടെകിടന്നാലും ഉറങ്ങും; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഉറക്കം വന്നാൽ എവിടെ കിടന്ന് വേണമെങ്കിലും ഉറങ്ങാൻ പറ്റുന്ന ആളുകളുണ്ടല്ലെ? എന്നാലും, ഇത് കുറച്ച് കടുപ്പമായിപ്പോയി എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. റെയിൽവേ ട്രാക്കിലൊക്കെ എന്ത് ധൈര്യത്തിലാണ് കിടന്നുറങ്ങുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ഭാ​ഗ്യത്തിന് ആള് ട്രാക്കിൽ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടു. സമയത്തിന് ട്രെയിൻ നിർത്താനും പറ്റി. പിന്നീട്, ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം എന്നാണ് റിപ്പോർട്ട്.

Read More

ഉത്തർപ്രദേശിൽ 6 വയസുകാരിയേയും ആടിനേയും ബലാത്സംഗം ചെയ്തു ; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനാണെന്ന്…

Read More

കുഴൽകിണറിൽ നിന്ന് വെള്ളമെടുത്ത ദളിത് സ്ത്രീക്ക് ക്രൂരമർദനം ; സംഭവം ഉത്തർപ്രദേശിലെ ബാൻഡയിൽ

കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്. ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്. ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ്…

Read More

ഹിജാബ് ധരിച്ച് കോളജിൽ എത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി ; മദ്റസയിൽ പോയി പഠിക്കാൻ പറഞ്ഞ് പരിഹസിച്ചു, സംഭവം ഉത്തർപ്രദേശിൽ

ഉത്തര്‍ പ്രദേശില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ മൂന്ന് വിദ്യാര്‍ഥിനികളെ പുറത്താക്കിയതായി ആരോപണം. കാണ്‍പുരിലെ ബിലാഹുര്‍ ഇന്റര്‍ കോളജിലാണ് സംഭവം. ഹിജാബ് കോളജ് ഡ്രസ് കോഡിന്റെ ലംഘനമാണെന്നാണ് അധികൃതരുടെ വാദം. കൂടാതെ ഹിജാബ് ധരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മദ്‌റസയില്‍ പോയി പഠിക്കാൻ അധ്യാപിക പറഞ്ഞതായും ആരോപണമുണ്ട്. 12ആം ക്ലാസ് വിദ്യാര്‍ഥികളോടാണ് ഹിജാബ് അഴിച്ചുമാറ്റാന്‍ അധ്യാപിക ആവശ്യപ്പെടുന്നത്. ഹിജാബ് ധരിക്കണമെങ്കില്‍ സാധാരണ സ്‌കൂളില്‍ പഠിക്കാതെ മദ്‌റസയില്‍ പോകണമെന്ന് പരിഹാസത്തോടെ പറയുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ വിഷയം പ്രിന്‍സിപ്പലുടെ ഓഫിസിലെത്തി. താൻ…

Read More

ഉത്തർപ്രദേശിലെ ഇറ്റാവയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രം​ഗത്ത്. കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലുളള തർക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നുവെന്നും ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് പാർട്ടികളെ അട്ടിമറിച്ച ബിജെപിക്കാർ ഇപ്പോൾ സ്വന്തം പാർട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. സമൂഹ മാധ്യമമായ എക്സിലാണ് അഖിലേഷ് തന്റെ കുറിപ്പ് പങ്കുവെച്ചത്. ഉത്തർപ്രദേശിൽ ബിജെപി കേന്ദ്ര നേതൃത്വം നിർണായക തീരുമാനമെടുക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. നിലവിൽ സംസ്ഥാനത്ത്…

Read More

ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 30 മരണം ; കനത്ത മഴ തുടരുന്നു , ദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. പൂർവാഞ്ചലിൽ (കിഴക്കൻ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും…

Read More

ഉത്തർപ്രദേശിൽ രണ്ട് ക്വന്റൽ പോത്തിറച്ചി പിടികൂടി ; മൂന്ന് പേർ പിടിയിൽ

രണ്ട് ക്വിന്റല്‍ പോത്തിറച്ചിയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണു സംഭവം. അറവിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ബിജ്‌നോര്‍ പൊലീസാണു പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ബധാപൂരിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഇറച്ചി പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. പക്‌ഡോഗാങ്‌സാന്‍ ഹോട്ടല്‍സ് ആന്‍ഡ് എക്‌സിം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്‌സില്‍…

Read More

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; 18 പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും…

Read More

ഹത്രാസ് ദുരന്തം ; നടപടികളിലേക്ക് കടന്ന് ഉത്തർപ്രദേശ് സർക്കാർ , ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍. സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്‍ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ്…

Read More