ബൈക്കിന് പോകാൻ സൈഡ് കൊടുത്തില്ല ; ട്രാക്ടർ ഡ്രൈവറെ യുവാക്കൾ മർദിച്ച് കൊലപ്പെടുത്തി , സംഭവം ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ

മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ മർദ്ദിച്ച് കൊന്ന് യുവാക്കൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 25 വയസ് മാത്രമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ദിയോബന്ദിലെ പഞ്ചസാര മില്ലിലെ ജീവനക്കാരനും സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം. നഗർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖ്ലോറിൽ വച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ നവീൻ കുമാറിനെ തടഞ്ഞത്. ഇരു കൂട്ടരും തമ്മിൽ സൈഡ് നൽകുന്നതിനേ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിനെതിരെ ഉത്തർപ്രദേശിന് ബാറ്റിംഗ് തകർച്ച

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ നിതീഷ് റാണയാണ് ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 17.3 ഓവറില്‍ 29 റണ്‍സടിച്ചു….

Read More

രഞ്ജി ട്രോഫി; കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും

രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ്‌ സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. അഞ്ച് പോയന്‍റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.

Read More

ഇനി മോഷ്ടിച്ചാൽ കാലില്ല നെഞ്ചിൽ വെടി വെക്കും ; പ്രതിയുമായുള്ള എസ് പിയുടെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ , സംഭവം ഉത്തർപ്രദേശിൽ

മോഷണ കേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പൊലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ കാഴ്ച. പൊലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്. ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പൊലീസിന്റെ…

Read More

യോ​ഗി ആദിത്യനാഥിന് വധഭീഷണി; യുവതി പിടിയിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ…

Read More

യുപി ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ എല്ലാ ഇൻഡ്യാ മുന്നണി സ്ഥാനാർഥികളും സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിന് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയത്തിന്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു,” അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ‘ഈ അഭൂതപൂർവമായ സഹകരണവും പിന്തുണയും കൊണ്ട്,…

Read More

അല്ലു അര്‍ജുനെ കാണാന്‍ 1600 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടിയെത്തി ആരാധകന്‍; ആരാധകനെ മടക്കിയത് വിമാനത്തിൽ

ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തെലുങ്ക് ചലചിത്ര നടനായ അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന്‍ തന്റെ ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. തന്നെ കാണാന്‍ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അര്‍ജുന്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ആരാധകനെ പറ്റി അറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ…

Read More

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരും; എസ്.പി നേതാവ് അഖിലേഷ് യാദവ്

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഈ വർഷം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറിലേക്കും പാർട്ടി സ്വന്തം സ്ഥാനാർഥികൾക്ക് ടിക്കറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷി​ന്‍റെ ഈ പ്രസ്താവന. പിതാവും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവി​ന്‍റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപിക്കാൻ ഇറ്റാവയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവ്.

Read More

നരഭോജി ചെന്നായയുടെ ആക്രമണം; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ആക്രമണം വ്യാപകമാവുകയാണ്. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്‌ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ…

Read More

രാജ്യ വിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവ് ; പുതിയ സാമൂഹിക മാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ

പുതിയ സാമൂഹിക മാധ്യമ നയത്തിന് ഉത്തർ പ്രദേശ് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ വിവിധ പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന വിവര വകുപ്പാണ് നയങ്ങൾ രൂപീകരിച്ചത്. പുതിയ നയമനുസരിച്ച് രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ​ പോസ്റ്റ് ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്. മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് വരെയുള്ള ശിക്ഷയാണ് ഇതിന് ലഭിക്കുക. മുമ്പ് ഇൻ​ഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 66ഇ, 66 എഫ് എന്നിവ പ്രകാരമാണ് ഈ കേസുകൾ കൈകാര്യം…

Read More