
ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് അനുമതി; സ്റ്റേ പിൻവലിച്ച് അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യയ്ക്ക് അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിന് നേരത്തെ അലഹബാദ് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകിയിരുന്നു. അത് പിൻവലിച്ച് കൊണ്ടാണ് സർവേയ്ക്ക് അനുമതി നൽകിയത്.പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്ക് വരെയാണ് ഹൈക്കോടതി നീട്ടിയിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ, ഈ മാസം 26നു…