
അമേരിക്കൻ യുവതിക്ക് രണ്ട് ഗർഭപാത്രം; രണ്ടിലും കുട്ടികൾ, അദ്ഭുതമെന്ന് ഡോക്ടർമാർ
അമേരിക്കയിലെ അലബാമ സ്വദേശിനിയായ കെൽസി ഹാച്ചർ ആണ് വാർത്തയിലെ താരം. അപൂർവങ്ങളിൽ അപൂർവമായ കെൽസിയുടെ അവസ്ഥയാണ് ശാസ്ത്രലോകം പഠനവിധേയമാക്കുന്നത്. 32കാരിയായ കെൽസി ഇപ്പോൾ ഗർഭിണിയാണ്. കാലേബ് ആണ് കെൽസിയുടെ ഭർത്താവ്. കെൽസി-കാലേബ് ദന്പതികൾക്കു മൂന്ന് (7, 4, 2 വയസുള്ള ) കുട്ടികളാണ് ഉള്ളത്. ഗർഭിണിയായി എട്ട് ആഴ്ചയെത്തിയപ്പോൾ ഗൈനക്കോളജി ഡോക്ടറുടെ നിർദേശമനുസരിച്ച് കെൽസി അൾട്രാസൗണ്ട് സ്കാൻ ചെയ്തു. സ്കാനിംഗ് റിപ്പോർട്ട് കണ്ട ഡോക്ടർ ആദ്യം ഞെട്ടി. ഡോക്ടറുടെ മുഖത്തെ ഞെട്ടൽ കണ്ട് ദന്പതികളും ഞെട്ടി. കെൽസിക്ക്…