ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു. ഏഷ്യൻ രാജ്യത്ത് ആപ്പിളിന്റെ പ്രത്യാശയെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം എന്ന് കരുതപ്പെടുന്നു.

Read More

വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികൾ ഈയൊരു പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

പ്രവാസികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങൾക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തിൽ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയിൽ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാർത്തയാണ് ഇപ്പോൾ സൗദിയിൽ നിന്ന് പുറത്തു വരുന്നത്. കൈമാറി കിട്ടിയ വാഹനം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തിൽ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര…

Read More