കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകളും ദ്വയാർത്ഥ പ്രയോഗവും; മിഠായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ സ്ത്രീകളുടെ പരാതി

കോഴിക്കോട് മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാർക്കെതിരെ പരാതികൾ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരെ കടയിലേക്ക് ആകർഷിക്കാനായി തടഞ്ഞ് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതിയുയർന്നിരുന്നു. പലപ്പോഴും ദ്വയാർത്ഥം വരുന്ന പദങ്ങൾ പോലും കച്ചവടക്കാർ ഉപയോഗിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവർ ചൂണ്ടിക്കാട്ടി. കടകളിൽനിന്ന്…

Read More

കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ’; പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്: നടി കരീനയ്ക്ക് കോടതി നോട്ടീസ്

​തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരുകാരണം നിയമപ്രശ്നത്തിലകപ്പെട്ട് നടി കരിന കപൂർ. നടി എഴുതിയ ‘കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിലെ ബൈബിൾ എന്ന വാക്കാണ് ഇതിനുകാരണം. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോ​ഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചതിനെതിരെ ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനേ തുടർന്നാണ് കരീനയ്ക്ക് കോടതി വക്കീൽ നോട്ടീസയച്ചത്. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ്…

Read More

സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല: കർണാടക ഹൈക്കോടതി

കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി. കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല.  പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി.  ജസ്റ്റിസ് എം നാഗപ്ര,ന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ…

Read More

പുതിയ തീരുമാനവുമായി ആര്‍ബിഐ; യുപിഐ ഉപയോഗിച്ച് ഇനി പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ഡിജിറ്റൽ പേയ്മെന്റ്, മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു. യുപിഐയിലൂടെ കൂടുതൽ കാർഡ് ലെസ് പണമിടപാട്…

Read More

പുതിയ തീരുമാനവുമായി ആര്‍ബിഐ; യുപിഐ ഉപയോഗിച്ച് ഇനി പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ഡിജിറ്റൽ പേയ്മെന്റ്, മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു. യുപിഐയിലൂടെ കൂടുതൽ കാർഡ് ലെസ് പണമിടപാട്…

Read More

എടാ ജാങ്കോ ഞാൻ പെട്ടടാ…; തോക്കു കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച യുവതിക്ക് മുട്ടൻ പണിയുമായി പോലീസ്

പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വ്യത്യസ്തകൾ തേടുന്നവരാണു പുതുതലമുറ. അടുത്തിടെ ബർത്ത്‌ഡേ കേക്ക് വാളുകൊണ്ടു മുറിച്ചതുമായി ബന്ധപ്പെട്ടു ചിലർക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ ഡൽഹിയിലെ ഒരു പിറന്നാൾ ആഘോഷവും കേക്കുമുറിക്കലുമാണു വിവാദമായത്. തലസ്ഥാനഗരിയിലെ പഞ്ചാബി ബാഗിലെ ക്ലബിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരിയായ സുന്ദരിപ്പെൺകിടാവ് ബർത്ത്‌ഡേ കേക്ക് പിസ്റ്റൾ കൊണ്ടു മുറിച്ചതാണു പുലിവാലായത്. പ്രകാശവിസ്മയങ്ങളാൽ മിന്നിത്തിളങ്ങുന്ന ക്ലബിൻറെ അകം. സുഹൃത്തുക്കളുടെ ആട്ടവും പാട്ടുമെല്ലാം കാണാം. അതിനിടയിൽ യുവതി വിലകൂടിയ ബർത്ത്‌ഡേ കേക്ക് പിസ്റ്റൾ കൊണ്ടു വെടിയുതിർത്ത് മുറിക്കുന്നു. ഇതിൻറെ…

Read More

തെർമോകോളുകൾ സൂക്ഷിച്ചാലും ഉപയോഗിച്ചാലും 10,000 രൂപ പിഴ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.   തെര്‍മോകോള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെുന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബോർഡുകളിലും മറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, റീസൈക്കിള്‍ ലോഗോ എന്നിവ വ്യക്തമായി കാണുന്ന രീതിയില്‍ ഉണ്ടായിരിക്കണം. നിരോധിത ഉല്‍പന്നമല്ലെന്ന് കാണിച്ച്…

Read More

‘ടൊവിനോയുടെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി.  തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന…

Read More

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾക്കുള്ളത് വ്യാജ തിരിച്ചറിയൽ രേഖകൾ: റദ്ദാക്കാൻ നിർദേശവുമായി വാർത്താവിതരണ മന്ത്രാലയം

രാജ്യത്ത് കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സർവേ പ്രകാരമാണ് കണ്ടെത്തൽ. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകൾ പരിശോധിച്ചതിൽനിന്നാണ് 21 ലക്ഷം സിം കാർഡുകളുടെ…

Read More

25 ലക്ഷം രൂപയുടെ ഇൻഷുറൻസ്; ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്

ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാൻ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്. ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂർ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി…

Read More