
ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ
ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. സ്പാം അറ്റാക്കിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ അടക്കമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ഫയൽ സ്പാമാണെന്ന് സംശയിക്കുന്നുവെങ്കിൽ, സ്പാം അടയാളപ്പെടുത്തുന്നതിനോ അൺമാർക്ക് ചെയ്യുന്നതിനോ ഗൂഗിൾ ഡ്രൈവ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇവയിൽ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അവ ഓപ്പൺ ചെയ്യുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിച്ചു. ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് സ്പാമുകൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനാകും. സ്മാർട്ട്‌ഫോണുകളിൽ, ഒരു ഫയലിൽ ഘടിപ്പിച്ചിരിക്കുന്ന ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്ത് ‘റിപ്പോർട്ട്’ ബട്ടണിൽ…