ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുത്: ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം. സർക്കാർ ഔദ്യോഗിക രേഖകളുടെ വിവരങ്ങൾ ചോരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം എഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയത്.  ഔദ്യോഗിക വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഡീപ്സീക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐ ആപ്പുകളും, ടൂളുകളും ഓഫീസ്…

Read More

100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല; ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ജനങ്ങളെ ആനകൾക്ക് സമീപത്തു…

Read More

ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; 25 ലിറ്റർ മതി

ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കില്ല. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാൻ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോർഡും യോജിച്ചു. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും നിശ്ചയിച്ചു -25 ലിറ്റർ മാത്രം. 12,500 രൂപ ചെലവുവരുന്ന പുഷ്പാഭിഷേകത്തിന് അയൽസംസ്ഥാനങ്ങളിൽനിന്നാണ് പൂക്കളെത്തിക്കുന്നത്. ഇതിന് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകി. അമിതമായി പൂക്കളെത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയിൽനിന്നടക്കം ഉപദേശംതേടിയത്. തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാനായിരുന്നു കോടതിയുടെ നിർദേശമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്…

Read More

കടല്‍ക്കുതിരകളെ എന്തിനാണ് ഉപയോഗിക്കുന്നത്; ബംഗളൂരുവില്‍ പിടികൂടിയത് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 6,626 കടല്‍ക്കുതിരകളെ

കടല്‍ക്കുതിരകളെ മനുഷ്യന്‍ എന്തിനാണ് ഉപയോഗിക്കുന്നത്..? തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഉണക്കിയ കടല്‍ക്കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രധാനമായും പരമ്പരാഗത മരുന്നുകള്‍, അക്വേറിയങ്ങള്‍ക്കുള്ള അലങ്കാരങ്ങള്‍ എന്നിവയ്ക്കാണു കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നത്. സമീപകാലത്തുനടന്ന ഏറ്റവും വലിയ കടല്‍ക്കുതിര കടത്താണ് കര്‍ണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലെ വിമാനത്താവളത്തില്‍ പിടികൂടിയത്. 6,626 കടല്‍ക്കുതിരകളെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവത്തില്‍ മൂന്നു തമിഴ്‌നാട് സ്വദേശികള്‍ പിടിയിലാകുകയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്നാണു മൂവരെയും പിടികൂടിയത്. ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയനിലയില്‍ 6,626…

Read More

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ…

Read More

ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണം; വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുക​ൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുക​ൾ ഉപയോഗിക്കുന്നുവെന്നത് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ വിരലുകൾ പോളിങ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. തുടർന്ന് വിവിധ വസ്തുതാന്വേഷണ സൈറ്റുകൾ നടത്തിയ പരിശോധനയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് കണ്ടെത്തി. ചിത്രങ്ങളെല്ലാം 2013ൽ എടുത്തതാണ്. ജപ്പാനിൽ അംഗവൈകല്യം സംഭവിച്ചവർക്കായി നിർമ്മിച്ചതാണ് കൃത്രിമ വിരലുകളെന്ന് കണ്ടെത്തി. വിരലുകൾ നിർമിക്കുന്ന ചിത്രങ്ങളാണ് വോട്ടെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിക്കുന്നുവെന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചത്. ‘വ്യാജ…

Read More

ശംഭു അതിർത്തിയിൽ സംഘർഷം; കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ച് പൊലീസ്

കർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ  സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.   അതേ സമയം…

Read More